എൽ.ഐ.സി ഏജൻ്റ് മാരുടെ വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണം
തലശ്ശേരി : റീ ഫയലിങ്ങിന് ശേഷം ഏജൻ്മാരുടെ കമീഷൻ വെട്ടിക്കുറിച്ച നടപടി പിൻവലിക്കണമെന്നും ഏജന്റ്മാരെ ഇ എസ് ഐ പരിധിയിൽ കൊണ്ടു വരണമെന്നും, ഓൾ ഇന്ത്യ എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ തലശ്ശേരി ബ്രാഞ്ച് -2 വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. 60 വയസ്സ് കഴിഞ്ഞ ഏജൻ്റ് മാർക്ക് 10000 രൂപ പെൻഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തലശ്ശേരി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസി ഡണ്ട് സി. ഹാർജിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എൽ.ഐ.എ.എഫ് കോഴിക്കോട് ഡിവിഷൻ സെക്രട്ടറി കെ.വത്സരാജ് മുഖ്യ പ്രഭാഷണം നടത്തി. ടി.എം രമേഷ് ബാബു, കെ.സ്നേഹലത . കെ.പി. ചന്ദ്രൻ, ഗംഗാധരൻ, കെ മണി, പി.രമേഷ്. ഇ.ജെ.ജോയ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.ഹർജിത്ത് (പ്രസിഡണ്ട്), ടി.എം. രമേഷ്ബാബു, (സെക്രട്ടറി), കെ. മണി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.