ചെറുകിട വ്യവസായ അസോസിയേഷൻ കണ്ണൂർ താലൂക്ക് വനിതാ വ്യവസായ സംരഭകരുടെ കൺവെൻഷൻ നടന്നു
കണ്ണൂർ : കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ കണ്ണൂർ താലൂക്ക് വനിതാ വ്യവസായ സംരഭകരുടെ കൺവെൻഷൻ ജില്ലാ വ്യവസായകേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസർ ഷിനോജ് കെ ഉദ്ഘാടനം ചെയ്തു. അസോസിയേ ഷൻ കണ്ണൂർ വനിതാ യൂണിറ്റ് പ്രസിഡണ്ട് റഹ് മത്ത് സി എച്ച് അധ്യക്ഷയായി. സെക്ക്രട്ടറി സൗമ്യ കെ പി സ്വാഗതം പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സി അബ്ദുൾ കരീം മുഖ്യപ്രഭാഷണം നടത്തി. പി ഗോവിന്ദൻ, എം വൽസൻ, ബീന അനീഷ് എന്നിവർ സംസാരിച്ചു.