വായനശാലയിൽ പുസ്തക പൂക്കളമൊരുക്കി ബാലവേദി കൂട്ടുക്കാർ
ധർമ്മശാല : മാങ്ങാട്ടുപറമ്പ് പോലീസ് ക്യാമ്പിലെ ജനമൈത്രി വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി വായനശാലയിൽ ബാലവേദി കൂട്ടുക്കാർ പുസ്തകങ്ങൾ കൊണ്ട് പുസ്തക പൂക്കളം ഒരുക്കി. കുട്ടികളിൽ വായനാശീലവും പുസ്തകസ്നേഹവും വിപുലപ്പെടുത്തുന്നതിനും മാനവസൗഹൃ ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന തിന്റെയും ഭാഗമായിട്ടാണ് വായനശാല ബാലവേദി കൂട്ടുകാർ പുസ്തകപൂക്കളം എന്ന ആശയം പ്രാവർത്തികമാക്കിയത്. പുസ്തക പൂക്കളത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കമാണ്ടന്റ് ശ്രീ. പ്രവി.ഇ.വി നിർവഹിച്ചു. ജനമൈത്രി വായനശാല ബാലവേദി പ്രസിഡണ്ട് നൈനിക ദീപേഷ്, നേതാ കല്യാണി, അലൈന, തുഷാൻ, ആരാധ്യ, പാർവണ, വായനശാല സെക്രട്ടറി വിശ്വംഭരൻ കെ, വനിതാവേദി സെക്രട്ടറി അപ്സരാ നവീൻ, പ്രസിഡന്റ് ഷിജി കെ പി, അനീഷ് കൂവോടൻ, അനൂപ് ഇടവലത്ത്, പ്രവീൺ സോളമൻ എന്നിവർ പുസ്തക പൂക്കളത്തിന് നേതൃത്വം നൽകി.