മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ 45 ദിവസം നീണ്ടുനിൽക്കുന്ന കർമ പദ്ധതി
കോഴിക്കോട് : മനുഷ്യ-വന്യജീവി സംഘർ ഷം ലഘൂകരിക്കാൻ നാൽപ്പത്തിയഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കർമ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാൽപ്പത്തിയഞ്ച് ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ രൂപീകരിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും ആദ്ദേഹം പറഞ്ഞു. വന്യ ജീവി സംഘർഷം തടയുന്നതിൽ കേന്ദ്രത്തിന് നിസ്സഹകരണ മാണ്. പ്രശ്ന പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ നിർദേശങ്ങളിൽ അനുകൂലമായി പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനം വന്യജീവി വകുപ്പിന്റെ തീവ്രയജ്ഞ പരിപാടി സ്വാഗതാർഹമാണ്. നമ്മുടെ നാട് നേരിടുന്ന വന്യ ജീവി ആക്രമണം എങ്ങനെ ലഘൂകരിക്കാം എന്നതിനായുള്ള തീവ്രയജ്ഞ പരിപാടിയാണ് തയാറാക്കുന്നത്. കാടും നാടും തമ്മിലുള്ള അതിരുകൾമായിച്ചുകൊണ്ടുള്ള വന്യ ജീവികളുടെ സഞ്ചാരം പ്രശ്നം കൂടുതൽ രൂക്ഷമാക്കുകയാണ്. വന്യ ജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷെ മനുഷ്യരുടെ ജീവനു സ്വത്തിനും സംരക്ഷണം നൽകേണ്ടതും ജീവൽ പ്രധാനമാണ്. രണ്ട് കാര്യങ്ങൾക്കും ഒരേ പ്രാധാന്യം നൽകുന്ന ഒരു ഇടപെടലിനാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്. നമ്മുടെ നാട്ടിലെ വന്യ ജീവി ആക്രമണങ്ങൾ ക്കിടയാക്കുന്ന കാരണങ്ങൾ നിരവധിയാണ്. വന്യ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വലിയതോടതിൽ തകരുന്ന നിലയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.