കണ്ണൂർ അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ വെട്ടേറ്റ ഒന്നരവയസുകാരന് ദാരുണാന്ത്യം
കണ്ണൂർ : അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ വെട്ടേറ്റ ഒന്നരവയസുകാരന് ദാരുണാന്ത്യം. ആലക്കോട് കോളി അങ്കണവാടിക്കു സമീപത്തെ പുതുശ്ശേരി വിഷ്ണു- പ്രിയ ദമ്പതികളുടെ മകൻ ദയാൻ ആണ് മരിച്ചത്. ചൊവ്വ വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. വീടിനു സമീപത്തു നിന്നും വിറക് വെട്ടുകയായിരുന്ന വല്യമ്മ നാരായണിയുടെ അരികിലെത്തിയ കുട്ടിയുടെ തലയിൽ അബദ്ധത്തിൽ കത്തി പതിക്കുകയായിരുന്നു. ഉടൻതന്നെ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരം പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം പിന്നീട് സംസ്കരിക്കും. സഹോദരൻ: ദീക്ഷിത്.