പട്ടുവം കുടുംബാരോഗ്യ കേന്ദ്രം നേതൃത്വത്തിൽ ഏപ്രിൽ 07 ലോകാരോഗ്യ ദിനാഘോഷം നടന്നു
തളിപ്പറമ്പ : പട്ടുവം കുടുംബാരോഗ്യ കേന്ദ്രം നേതൃത്വത്തിൽ ഏപ്രിൽ 07 ലോകാരോഗ്യ ദിനാഘോഷം നടന്നു. ഇതിന്റെ ഭാഗമായി വിവിധ ആരോഗ്യ മേഖലകളിൽ സ്തുത്യർ ഹമായ സേവനം നൽകിയവർക്ക് ആദരവ് നൽകി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു. മെമ്പർ മാരായ സീനത് മഠത്തിൽ (ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രുതി, സുകുമാരി, കുഞ്ഞികൃഷ്ണൻ(ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), pv രാജൻ(vice president) തുടങ്ങിയവരും പൊതുജനങ്ങളും ആശ പ്രവർത്തകരും കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരും പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ രെശ്മി മാത്യു ലോകാരോഗ്യ സന്ദേശം നൽകി.