പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ധർണ നടത്തി
തളിപ്പറമ്പ : KSSPA കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് നേതൃത്വത്തിൽ തളിപ്പറമ്പ് ട്രഷറിയിലേക്ക് മാർച്ച് ധർണയും നടന്നു. പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡിഎ കുടിശ്ശികയും ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ധർണ നടന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് ശ്രീ പി ടി പി മുസ്തഫ അധ്യക്ഷത വഹിച്ചു. തുടർന്ന് പി സുഖദേവൻ മാസ്റ്റർ, ഇ വിജയൻ മാസ്റ്റർ,പി എം മാത്യു, പാച്ചേനി കൃഷ്ണൻ , പി ജെ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പി എ കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.