സി പി ഐ എം കണ്ണപുരം വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച സംഗീതശില്പം ശ്രദ്ധേയമായി
കണ്ണപുരം : തൊഴിലാളിവർഗ്ഗത്തിന്റെ വിമോചനത്തിന്റെ പ്രത്യയ ശാസ്ത്രമായ മാർക്സിസത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച സംഗീതശില്പം ശ്രദ്ധേയമായി. സി പി ഐ എം കണ്ണപുരം വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി കണ്ണപുരം ബേങ്ക് ഹാളിലാണ് പരിപാടി അരങ്ങേറിയത്. മാർക്സിസം ജനജീവിതത്തിന്റെ പരിഛേദമാണ്. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചന ത്തിന്റെ പ്രത്യേയശാസ്തമാണ്. എത്ര അടിച്ചമർത്തിയാലും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും. വളരെ തന്മയത്വത്തോടെയാണ് കുട്ടികൾ സംഗീതശില്പം വേദിയിൽ അവതരിപ്പിച്ചത്. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ വി ശ്രീധരനാണ് നൃത്തശില്പത്തിന്റെ രചന നിർവ്വഹിച്ചിരി ക്കുന്നത്. മഹിളാ അസാസിയേഷനാണ് സംഗീതശില്പ്പത്തിന് നേതൃത്വം നൽകിയത്. സതീഷ് വിനോദ് സംഗീത സംവിധാനവും പ്രവീൺചെറുകുന്ന് ആലാപനവും നിർവ്വഹിച്ചിരിക്കുന്നു. പി കെ ഐശ്വര്യയാണ് നൃത്ത സംവിധാനം ഒരുക്കിയത്. കണ്ണപുരം ശ്രീനിധി സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളായ പി അഹവാനിയ, അർച്ചന പാലക്കൽ, കനിഹ കെ, അർവിത ഷൈജു, അമ്യത ദിനേശ്, ദിയ രാജേഷ്, വൈഗ ബിജു, അനന്യ കെ, ആവണി സി വി , പി കെ ഐശ്വര്യ എന്നിവരാണ് സംഗീതശില്പം അവതരിപ്പിച്ച കലാകാരികൾ.