പീസ് ഏൻഡ് നോൺ വയലൻസ് മൂവ്മെന്റ് കണ്ണൂരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
കണ്ണൂർ : പീസ് ഏൻഡ് നോൺ വയലൻസ് മൂവ്മെന്റ് കണ്ണൂരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ലോകസമാധാന സംഘടന സംഘടിപ്പിക്കുന്ന മൂന്നാമത് വേൾഡ് മാർച്ച് ഒക്ടോബർ രണ്ടിന് അമേരിക്കയിൽ നിന്ന് പുറപ്പെടും. ഒരുമാസം വിവിധ രാജ്യങ്ങളിലൂടെ മാർച്ച് കടന്നുപോകും , മാർച്ച് കണ്ണൂരിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ പ്രചരണാർത്ഥമാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചത്. കണ്ണൂർ താവക്കര ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന മത്സരത്തിൽ നൂറിൽപരം കുട്ടികൾ പങ്കെടുത്തു. എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിന് ചിത്രരചന മത്സരവും കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ആർട്ട് മത്സരവും ആണ് സംഘടിപ്പിച്ചത്.