കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ജില്ലയിൽ ആചരിച്ചു
കണ്ണൂർ : കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ജില്ലയിൽ ആചരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ പിയുഷ് എം നമ്പൂതിരിപ്പാട് ജില്ലാ തല പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡി എം. ഒ ഡോ.രേഖ കെ ടി അധ്യക്ഷത വഹിച്ചു.ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. അശ്വിൻ, ജില്ലാ ആശുപത്രി ആർ എം ഒ ഡോ. സുമിൻ മോഹൻ, ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർദ്ര എസ്. എസ്, എൻ എച്ച് എം ജൂനിയർ കൺസൽട്ടൻറ് ബിൻസി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ഹൃദയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ഡോ.ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. നവനീത് ക്ലാസ്സെടുത്തു. തുടർന്ന് രാജീവ് മേമുണ്ട “ജീവിത ശൈലി രോഗങ്ങളും ഹൃദയരോഗ്യവും”എന്ന വിഷയത്തിൽ മാജിക് ഷോ അവതരിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ ജീവനക്കാരും നഴ്സിങ് വിദ്യാർത്ഥികളും ചേർന്ന് സുമ്പ ഡാൻസും അവതരിപ്പിച്ചു