ഇരിട്ടി – ഉളിക്കല്‍ – മാട്ടറ – കാലാങ്കി റോഡിന്റെ നവീകരണം പരിശോധിക്കും; മന്ത്രി മുഹമ്മദ് റിയാസ്
ഇരിട്ടി : ഇരിക്കൂര്‍ – പേരാവൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഇരിട്ടി താലൂക്ക് ആസ്ഥാനത്തേയ്ക്കും ജില്ലാ ആസ്ഥാനത്തേയ്ക്കുമുള്ള ഏറ്റവും പ്രധാന റോഡായ ഇരിട്ടി – ഉളിക്കല്‍ – മാട്ടറ – കാലാങ്കി റോഡിന്റെ നവീകരണം നടത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ മറുപടി നല്കി. സജീവ് ജോസഫ് എം.എല്‍.എ യുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ഏറ്റവും പഴക്കം ചെന്നതും പ്രധാനപ്പെട്ടതുമായ റോഡിന്റെ നവീകരണം വൈകുന്നതുകൊണ്ട് മഴക്കാലത്ത് അപകടങ്ങള്‍ പതിവാകുന്നു ഓവുചാലുകൾ ഇല്ലാത്ത റോഡ് മഴക്കാത്ത് വെള്ളം കുത്തിയൊഴുകി പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ്. റോഡിന്റെ വീതികുറവും മറ്റൊരു മുഖ്യപ്രശ്നമാണ്. ബാഗ്ലൂര് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര ബസുകൾ ഇതുവഴി സർവീസ് നടത്തുന്ന റോഡാണിത്. കാഞ്ഞിരക്കൊല്ലി, കാലാങ്കി കുന്നത്തൂര്‍പാടി മേഖലയിലെ ടൂറിസം വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നത് റോഡിന്റെ ശോച്യാവസ്ഥയാണെന്ന് എം.എല്‍.എ പറഞ്ഞു. പ്രസിദ്ധമായ വയത്തൂര്, പയ്യാവൂര്‍ ക്ഷേത്രങ്ങളിലേയ്ക്ക് കർണ്ണാടകയിൽ നിന്നും ഭക്തർ എത്തേണ്ടത് ഇതുവഴിയാണ് . റോഡിന്റെ നവീകരണം പൂർത്തിയാക്കിയാൽ കുടകുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടന ടൂറിസത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.