കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ പൊതുജനങ്ങളിലെത്തിക്കാൻ വേറിട്ട ആശയവുമായി പട്ടുവം കുടുംബരോഗ്യ കേന്ദ്രം
കണ്ണൂർ : കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ പൊതുജനങ്ങളിലെത്തിക്കാൻ വേറിട്ട ആശയവുമായി പട്ടുവം കുടുംബ രോഗ്യ കേന്ദ്രം. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ കാൻസർ പ്രതിരോധ ജനകീയ കാമ്പയിനെ സംബന്ധിച്ച് എഫ് എച്ച് സിയിലെ ജീവനക്കാർ ഒരുക്കിയ റീൽ ഇതിനോടകം ഏറെ ശ്രദ്ദേയമായിരിക്കുക യാണ്. പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തി ലെ മുഴുവൻ ജീവനക്കാരും രംഗത്തെത്തിയ റീൽ ആശയം കൊണ്ടും അവതരണം കൊണ്ടും ഏറെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
ഫെബ്രുവരി 4 ക്യാൻസർ ദിനത്തോടനു ബന്ധിച്ച് ആരംഭിച്ച പദ്ധതി മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് ഒന്നാം ഘട്ടം അവസാനിക്കുകയാണ്. ആദ്യഘട്ടം സ്ത്രീകൾക്കാണ് മുൻഗണന നൽകിയിരി ക്കുന്നത്. 30 മുതൽ 65 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ഗർഭാശയ ഗള കാൻസർ, സ്തനാർബുദം, വായിലെ കാൻസർ എന്നിവയ്ക്കുള്ള പരിശോധന യാണ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും പട്ടുവം എഫ് എച്ച് സി യിലും മുള്ളൂൽ ഹെൽത്ത് ആൻഡ് സെന്ററിലും ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതേ സംബന്ധിച്ചുള്ള കാര്യങ്ങൾ എഫ് എച്ച് സി യിലെ ഡോക്ടർ പ്രദേശത്തെ യുവജനങ്ങളെ അറിയിക്കുന്ന രീതിയിലാണ് റീൽ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 18 ന് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ക്യാമ്പ് സംഘടിപ്പിക്കു ന്നുണ്ട്.