സംസ്ഥാന ക്ഷേത്ര കലാ അക്കാദമി പുരസ്കാര വിതരണം മാടായി റൂറൽ ബാങ്ക് ഹാളിൽ നടന്നു
പഴയങ്ങാടി : സംസ്ഥാന ക്ഷേത്ര കലാ അക്കാദമി പുരസ്കാര വിതരണം മാടായി റൂറൽ ബാങ്ക് ഹാളിൽ നടന്നു. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കലാശ്രീ പുരസ്കാരം ഗായിക പദ്മഭൂഷൻ കെ എസ് ചിത്ര ഏറ്റുവാങ്ങി. ദേവസ്വം വകുപ്പിന്റെ കീഴിൽ മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ മാടായിക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേത്രകലാ അക്കാദമി കഴിഞ്ഞ ഏഴ്ര വർഷക്കാലമായി ക്ഷേത്രകലാ രംഗത്ത് നൽകുന്ന സംഭാവനകൾ നിരവധിയാണ്. 36 പ്രതിഭകൾക്കാണ് ക്ഷേത്ര കലാ അക്കാദമി പുരസ്കാരം നൽകിയത്. ക്ഷേത്ര കലാശ്രീ പുരസ്കാരം കെ എസ് ചിത്രയും മറ്റ് 36 പ്രതിഭകളും പുരസ്കാരം ഏറ്റുവാങ്ങി ഏറ്റുവാങ്ങി. എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ചിറക്കൽ കോവിലകം ട്രസ്റ്റി രാമവർമ്മ വലിയ രാജ,മലബാർ ദേവസ്വം ബോർഡ് പ്രസി. എം.ആർ.മുരളി, മുൻ എംഎൽഎ ടിവി രാജേഷ്, തുടങ്ങിയവർ സംസാരിച്ചു.