വൈഖരി നൃത്ത സംഗീത വിദ്യാലയ ത്തിൻ്റെ അഭിമുഖത്തിൽ പ്രശസ്ത ഗായിക കെ എസ് ചിത്രയെ ആദരിച്ചു
കണ്ണൂർ : വൈഖരി നൃത്ത-സംഗീത വിദ്യാലയ ത്തിൻ്റെ അഭിമുഖത്തിൽ ചെറുകുന്ന് വൈഖരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയെ ആദരിച്ചു. വൈഖരി ഡയരക്ടർ ഡോ കാഞ്ഞങ്ങാട് രാമചന്ദ്രനും വൈഖരി പി ടി എ പ്രസിഡണ്ടും കെ സി സി പി എൽ മാനേജിങ് ഡയറക്ടറുമായ ആനക്കൈ ബാലകൃഷ്ണനും ചേർന്ന് ഉപഹാരം നൽകി.ആനക്കൈ ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ചൈതന്യ, രമേശൻ മലബാർ, നജീഷ്, പി ടി എ സെക്രട്ടറി ജിജി കുമാരി, സദാനന്ദൻ അമ്പലപ്പുറം എന്നിവർ സംസാരിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച വൈഖരി യിലെ അധ്യാപകർക്ക് കെ എസ് ചിത്ര ഉപഹാരം നൽകി.