ചെറുപുഴ കർണാടക വനത്തിൽ കൗതുക കാഴ്ച്ചയായി മൂട്ടിപ്പഴങ്ങൾ; മധുരവും പുളിപ്പും കലർന്ന ചുവന്നുതുടുത്ത മൂട്ടിപ്പഴങ്ങൾ
കണ്ണൂർ : ചെറുപുഴ കർണാടക വനത്തിൽ കൗതുക കാഴ്ച്ചയായി മൂട്ടിപ്പഴങ്ങൾ. പുളിങ്ങോത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെ കർണാടക വനത്തിനുള്ളിലാണ് നയന മനോഹര കാഴ്ചയൊരുക്കി മൂട്ടിപ്പഴം പാകമായി നിൽക്കുന്നത്. മൂട്ടിപ്പുളി, കുന്തപ്പഴം എന്നി പേരുകളിലും മൂട്ടിപ്പഴം അറിയപ്പെടുന്നു. ദക്ഷിണേന്ത്യ യിലെ നിത്യഹരിത വനങ്ങളിലാണു സാധാരണ മൂട്ടിമരം കാണപ്പെടുന്നത്. ബക്കൗറിയ കോറിട്ടി ലെൻസിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ സസ്യം അറിയപ്പെടുന്നത്. പഴയ കാലത്ത് നായാട്ടിനു കാട്ടിൽ കയറുന്നവരും ആദിവാസി വിഭാഗത്തിൽപെട്ടവരുമാണ് ഈ പഴം ഉപയോഗിച്ചിരുന്നത്. കാട്ടുമൃഗ ങ്ങളും ഇവ ഭക്ഷണമാക്കിയി രുന്നു. കർണാടക വനത്തിലെ കുരങ്ങുകൾക്കും മലയണ്ണാനും മുട്ടിപ്പഴം ഇഷ്ടഭക്ഷണമാണ്. ഇതിനുപുറമെ കരടി യ്ക്കും ഇത് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ്.
അടുത്ത കാലത്താണ് മലയോര മേഖലയി ലെ ജനങ്ങൾ ഇതിൻ്റെ ഗുണം മനസിലാക്കി യത്. ഉദര സംബന്ധമായ രോഗത്തിനു മൂട്ടിപ്പഴം ഉത്തമമാണെന്നു പറയുന്നു. മരത്തിൻ്റെ തടിയിലാണ് പൂക്കൾ വിരിയുന്നത്. ദളങ്ങളില്ലാത്ത പൂക്കൾക്ക് ചുവപ്പുനിറമാണ്. പഴുക്കുമ്പോൾ പഴത്തി ൻ്റെ നിറം കടും ചുവപ്പാകും. മറ്റുള്ള മരങ്ങളെ പോലെ ശിഖരങ്ങളിൽ പഴങ്ങൾ ഉണ്ടാകാറില്ല. പകരം മരത്തിൻ്റെ തായ്ത്തടിയുടെ ചുവട്ടിൽ നിന്ന് മുകളിലേക്ക് പഴം ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് ഈ മരത്തിനു മൂട്ടിപ്പഴമെന്ന പേര് വന്നത്. മധുരവും പുളിപ്പും കൂടി ചേർന്നതാണ് രുചി. റംബൂ ട്ടാൻ പഴവുമായി ഇതിനു ഏറെ സാമ്യമുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് തിന്നുക.ഇതിന്റെ തോട് ഉപയോഗിച്ച് ഉണ്ടാക്കുന്ന അച്ചാറും ഏറെ രുചികരം. കഴിഞ്ഞ വർഷം ഇതിന്റെ പഴം കർണാടക വനം വകുപ്പ് തന്നെ ശേഖരിച്ച് തൈകളുണ്ടാ ക്കി വനത്തിൽ നട്ടു പിടിപ്പിച്ചി രുന്നു. കാട്ടുമൃഗങ്ങൾക്ക് ഭക്ഷണം ഒരുക്കാനാണ് തൈകൾ നട്ടുപിടിപ്പിക്കുന്നത്. എന്നാൽ ഈ വർഷം നേരത്തെ മഴ പെയ്തതിനാൽ പഴം ശേഖരിക്കാനായില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു