കണ്ണൂർ നഗരത്തിലെ മദ്യ ഷോപ്പിൽനിന്നും വില കൂടിയ മദ്യം മോഷ്ടിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ നഗരത്തിലെ മദ്യ ഷോപ്പിൽ നിന്നും വില കൂടിയ മദ്യം മോഷ്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ ടൗൺ ഇൻസ്പക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി കളായ വിശ്വജിത്ത് സമൽ, രവി നാരായണ ൻ എന്നിവരെയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽവെച്ച് പൊലീസ്അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസവും ഇക്കഴിഞ്ഞ എട്ടാം തീയ്യതിയുമായി പാറക്കണ്ടി ബീവറേജസ് കോർപറേഷനിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. സ്ഥാപനത്തിലെത്തിയ പ്രതികൾ പ്രീമിയം കൗണ്ടറിൽ നിന്നും വില കൂടിയ രണ്ട് കുപ്പി വിസ്കിയും ഒരു കുപ്പിവൈറ്റ് റമ്മുമാണ് മോഷ്ടിച്ചത്. പാറക്കണ്ടി ബീവറേജ് സ് മാനേജരുടെ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.