ചെറുകുന്ന് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളി ലെ 1994 എസ് എസ് എൽ സി ബാച്ച് ന്റെ ആനുവൽ മീറ്റ് എഴിമല വനമൗലി റിസോർട്ടിൽ വെച്ചു നടന്നു
കണ്ണൂർ : ചെറുകുന്ന് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളി ലെ 1994 എസ് എസ് എൽ സി ബാച്ച് ന്റെ ആനുവൽ മീറ്റ് എഴിമല വനമൗലി റിസോർട്ടിൽ വെച്ചു നടന്നു. 31 വർഷങ്ങൾക്കു ശേഷം നാട്ടിലും വിദേശത്തും ആയി ജോലി ചെയ്യുന്ന 60 ഓളം പൂർവ്വ വിദ്യാർത്ഥികളാണ് ഒത്തുചേര ലിൽ പങ്കെടുത്തത്. ചടങ്ങിൽ വെച്ചു ഈ കൂട്ടായ്മക്ക് രൂപം കൊടുത്ത എ പി അബ്ദുൾ സത്താറിനെ ആദരിച്ചു. ഏഴ് വർഷങ്ങൾക്കു മുൻപ് ഒരാളുടെ ആശയത്തിൽ തുടങ്ങിയ ഈ ഗ്രൂപ്പ് ഇപ്പൊ തന്നെ സാമൂഹിക പ്രതിബദ്ധത ഉള്ള ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഭാവി കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി ഉള്ള ചർച്ചകളും തീരുമാനങ്ങളും ഈ ഒത്തുചേരലിൽ നടത്തി.യോഗത്തിൽ പങ്കെടുത്തവരെ GBHS 94 ദുബായ് ഫുട്ബോൾ ടീം അഭിനന്ദിച്ചു