തളിപ്പറമ്പിൽ തെരുവുനായ ശല്യം രൂക്ഷ മായതിനെത്തുടർന്ന് ഡോഗ് ക്യാച്ചർമാരെ നിയമിക്കാൻ നടപടി തുടങ്ങി തളിപ്പറമ്പ് നഗരസഭ
തളിപ്പറമ്പ് : തളിപ്പറമ്പിൽ തെരുവുനായ ശല്യം രൂക്ഷ മായതിനെത്തുടർന്ന് ഇവയെ പിടികൂടാൻ ഡോഗ് ക്യാച്ചർമാരെ നിയമിക്കാൻ നടപടി തുടങ്ങി തളിപ്പറമ്പ് നഗരസഭ. ഒരു പട്ടിയെ പിടിച്ചാൽ 300 രൂപയാണ് നൽകുക. അല്ലെങ്കിൽ നാലുപേർ ചേർന്ന് ഒരു ദിവസം 20 പട്ടികളെ പിടിച്ചാൽ 4800 രൂപയും ലഭിക്കും. താൽപ്പര്യമുള്ളവ രിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരി ക്കുകയാണ് നഗരസഭ. 11ന് മുമ്പായി നഗരസഭ കാര്യാല യത്തിൽ അപേക്ഷ സമർപ്പി ക്കണമെന്ന് സെക്രട്ടറി അറി യിച്ചു. കൂടുതൽ വിവരങ്ങൾ നഗരസഭ ആരോഗ്യവിഭാഗം ത്തിൽ നിന്നും ലഭിക്കും.