വീട്ടിലെ നിലവിളക്കിൽ നിന്ന് തീ പടർന്ന് വസ്ത്രത്തിൽ പിടിച്ചതിനെത്തു തുടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു
തളിപ്പറമ്പ : വീട്ടിലെ നിലവിളക്കിൽ നിന്ന് തീ പടർന്ന് വസ്ത്രത്തിൽ പിടിച്ചതിനെത്തു തുടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. ആലക്കോട് നെല്ലിപ്പാറ കട്ടയാലിന് സമീപം താഴെ മഞ്ഞക്കാട്ടെ കൊച്ചുപറ മ്പിൽ അമ്മിണിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വീട്ടിൽ കത്തിച്ചുവെച്ചിരുന്ന നിലവിളക്കിൽ നിന്ന് തീ പടർന്ന് അമ്മിണിയുടെ വസ്ത്രത്തിൽ പിടിക്കുകയായിരുന്നു. പ്രാർത്ഥനക്കായി വിളക്കിന് സമീപത്തേക്ക് വരുന്നതിനിടെ യാണ് തീ പടർന്ന് പിടിച്ചത്. സാരമായി പൊള്ളലേറ്റ അമ്മിണിയെ ആളുകൾ ചേർന്ന് ഉടൻ കണ്ണുരിലെ ആശുപത്രിയി ലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതി നിടെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3.30ന് കട്ടയാൽ പൊതു ശ്മശാനത്തിൽ.