ആവേശമാക്കി കണ്ണൂർ എസ്എൻ കോളേജിൽ നടന്ന എസ്.എഫ്.ഐ കെ എസ്.യു കൊട്ടിക്കലാശം
കണ്ണൂർ : ലോക്സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഈ കുട്ടികളുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മുന്നിൽ തോറ്റു പോകും. ഉറുമി വീശൽ, തീ തുപ്പൽ , ബാൻഡ് മേളം, ചെണ്ടമേളം. എന്തൊക്കെ കാഴ്ചകളാണെന്നോ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ കാഴ്ചകൾ ആരെയും വിസ്മയ ഭരിതരാക്കും. ഓണക്കാലത്തും ആകാശം മേഘാവൃതം ആയിരുന്നു. ഇടക്കിടെ ചന്നം പിന്നം മഴ പെയ്തു. കോളേജ് ഓണക്കാല അവധിക്കായി അടക്കുകയാണ്. അതിനു തൊട്ടുമുമ്പ് ബുധനാഴ്ചയാണ് കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്. കണ്ണൂർ എസ്എൻ കോളേജിൽ നടന്ന എസ്എഫ്ഐ കെഎസ് യു കൊട്ടിക്കലാശം കാണേണ്ടതാണ്. നൂറു ചുവപ്പൻ പൂക്കൾ പെയ്തിറങ്ങിയതിന് നടുവിൽ കുട്ടികളുടെ ഉറുമി വീശൽ, തെയ്യങ്ങളെ ഓർമ്മിപ്പിക്കുന്ന കോലങ്ങൾ തീതുപ്പി ക്കൊണ്ടു നിന്നപ്പോൾ വിദ്യാർത്ഥികളുടെ ആവേശം ആകാശത്തോളം അലയടിച്ചു എസ്.എഫ്.ഐ കെഎസ്യു വിദ്യാർത്ഥികൾ അവസാന മിനുട്ടിൽ അഭിമുഖമായി നിന്ന് തെരഞ്ഞെടുപ്പ് കൊട്ടി കലാശം. നിയമസഭ, ലോക്സഭാ കൊട്ടി കലാശങ്ങൾ ഈ കുട്ടികളുടെ പ്രകടനത്തിനു മുന്നിൽ എത്രയോ പിറകിൽ ആയിപ്പോയി.