കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് അക്ഷരനിറവ് സംഘടിപ്പിച്ചു; സബ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു
കണ്ണൂർ : കേരള സർക്കാർ സാംസ്കാരിക വകുപ്പ് – കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിൽ കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് അക്ഷരനിറവ് സംഘടിപ്പിച്ചു. സബ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രമുഖ കാർഡിയോളജിസ്റ്റും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ:എം കെ അനിൽകുമാറിനെ വിശിഷ്ടാതിഥി പൊന്നാടയണിയിച്ച് ആദരിച്ചു. പള്ളിയറ ശ്രീധരൻ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അക്ഷരനിറവ് ഉപഹാരം സമർപ്പിച്ചു.KHSS-പ്രിൻസിപ്പാൾ കെ.ടി. റീനാ ഭാസ്കർ,പ്രധാനാധ്യാപകൻ കെ.വി. മനോജ്, പി.ടി.എ. പ്രസിഡണ്ട് കെ. സുനിൽ, സ്റ്റാഫ് സെക്രട്ടറി എം സി ശരത് പ്രഭാത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അക്ഷര നിറവ് 2024 ജില്ലാതല പുസ്തക പ്രദർശനം ഡോ എം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.