കണ്ണൂർ പ്രസ്ക്ലബ് സ്പോർട്സ് ടീമിന് പുതിയ ജേഴ്സി സിറ്റി പോലീസ് കമ്മിഷണർ പി നിധിൻ രാജ് പ്രകാശനം നിർവഹിച്ചു
കണ്ണൂർ : കണ്ണൂർ പ്രസ്ക്ലബ് സ്പോർട്സ് ടീമിന് പുതിയ ജേഴ്സി സിറ്റി പോലീസ് കമ്മിഷണർ പി നിധിൻ രാജ് പ്രകാശനം നിർവഹിച്ചു.ബിനാലെ ഇന്റർനാഷണൽ എംഡി സിദ്ദിഖ് പാറേത്ത് ഏറ്റുവാങ്ങി. വോളീബോൾ ക്രിക്കറ്റ് ഫുട്ബോൾ ടീമുകൾക്ക് ഉള്ള ജേഴ്സി ആണ് പ്രകാശനം ചെയ്തത്. പ്രസ്ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ട്രെഷറർ കെ സതീശൻ, സ്പോർട്സ് കൺവീനർ ഷമീർ ഊർപള്ളി തുടങ്ങിയവർ സംബന്ധിച്ചു.