തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ
കണ്ണൂർ : പകുതി വിലക്ക് ഗൃഹോപകരണ ങ്ങളും ഇരുചക്ര വാഹനങ്ങളും നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ജില്ലയിൽ കോൺഗ്രസ് നേതാവ് നേരിട്ട് പണം വാങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മാടായി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് തട്ടിപ്പിന് കൂട്ടുനിന്നത്. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്ത് സ്വത്തു കണ്ടെത്തുന്ന തിന് നടപടി സ്വീകരിക്കണം. ജനകീയ പ്രക്ഷോഭത്തിന് സി പി എം നേതൃത്വം കൊടുക്കും. ഇതിന് പോലീസ് തുടക്കം കുറിച്ചിട്ടുണ്ട്. തട്ടിപ്പിന് മുൻകൈയെടുത്ത സംഘങ്ങളായ സീഡും സയനും സയാമീസ് ഇരട്ടകളാണ്. ബിജെപി, കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെയാണ് തട്ടിപ്പ് അരങ്ങേറിയത്. 1000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സി എസ് ആർ ഫണ്ട് ദുരുപയോഗിക്കുന്ന തിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരാൻ തയ്യാറാവണം. കേന്ദ്രസർക്കാർ പദ്ധതിയെന്ന് പറഞ്ഞ് ബിജെപിക്കാരും തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് എം വി ജയരാജൻ പറഞ്ഞു.