കുടുക്കിമൊട്ട വയോജന കേന്ദ്രത്തിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുണ്ടേരി : നാഷണൽ ആയുഷ് മിഷൻകേരളം, ഹോമിയോപ്പതിവകുപ്പ്, ആയുഷ് പ്രൈമറി ഹെൽത്ത് സെൻറർ, മുണ്ടേരി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുടുക്കിമൊട്ട വയോജന കേന്ദ്രത്തിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.അനിഷ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. ലത അധ്യക്ഷത വഹിച്ചു. ഹോമിയോ മരുന്നുകൾ ഏതുപ്രായക്കാർക്കും ഫലപ്രദമാണെന്ന് അറിയിക്കുകയും, അവരുടെ അസുഖങ്ങൾ തിരിച്ചറിഞ് രോഗമുക്തരാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. മുണ്ടേരി ആയുഷ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡി.വിനി സ്വാഗതം പറഞ്ഞു. ആയുഷ് പി.എച്ച്.സി. ചെമ്പിലോട് ഡോ. റോസിമിൻ പ്ലാസിഡ് ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. രാജൻ, വാർഡ് മെമ്പർ ഇ. കെ.ചാന്ദിനി, എം.വി. സാന്ദ്ര, കെ കിഷോർ, ജെപോൺ പി.ജി.രാഖി തുടങ്ങിയവർ സംസാരിച്ചു. ആശാവർക്കർമാർ, നഹർ കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർ, കണ്ണൂർ അപ്പോളോ ഹോസ്പിറ്റൽ ലാബ് ടെക്നീഷ്യന്മാർ തുടങ്ങിയവർ സംബന്ധിച്ചു. ഡോക്ടർ മാരായ.ഡി. വിനി, റോസ്മിൻ പ്ലാസിഡ് എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി.