കേരള ബേക്കറി ഓണേഴ്സ് ഫോറം ബേക്ക് വൺ കല്യാശ്ശേരി മണ്ഡലം കൺവെൻഷൻ പിലാത്തറയിൽ നടന്നു
കണ്ണൂർ : കേരള ബേക്കറി ഓണേഴ്സ് ഫോറം ബേക്ക് വൺ കല്യാശ്ശേരി മണ്ഡലം കൺവെൻഷൻ പിലാത്തറയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ സുമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഹമ്മദലി മടക്കര അധ്യക്ഷത വഹിച്ചു. എം വി റൗഫ്, ബീന അനീഷ്, ഹനീഫ കോയിസ്, പി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡണ്ട് പി മുഹമ്മദലി, ജനറൽ സെക്രട്ടറി എം കബീർ, ട്രഷറർ കെടി ഹംസ. വൈസ് പ്രസിഡണ്ട് മാർ എം ലിയാഖത്ത്, കെ രാജേഷ്, ജോയിന്റ് സെക്രട്ടറിമാർ കെ വി വിനീഷ്, കെ സി പ്രഗീഷ് എന്നിവരെ തിരഞ്ഞെടുത്തു.