പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെ മലപ്പട്ടം മണ്ഡലം യൂത്ത് കോൺഗ്രസ് ധർണ സമരം നടത്തി
മലപ്പട്ടം : മലപ്പട്ടം പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെയും പ്രവർത്തന കെടുകാര്യസ്ഥതയ്ക്കെ തിരെയും മലപ്പട്ടം മണ്ഡലം യൂത്ത് കോൺഗ്രസ് ധർണ സമരം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി Adv വി പി അബ്ദുൽ റഷിദ് ഉത്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മലപ്പട്ടം മണ്ഡലം പ്രസിഡന്റ് പ്രിയേഷ് അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുട്ടിയാറ്റൂർ മുഖ്യ അതിഥി ആയി. സനീഷ് ആടുവപ്പുറം, മലപ്പട്ടം മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി രാജേഷ് മലപ്പട്ടം തുടങ്ങിയവർ സംസാരിച്ചു.