മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട കർമ്മപദ്ധതിയുടെ ഭാഗമായി സമിതി രൂപികരണ യോഗം നടത്തി
കണ്ണൂർ : മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട കർമ്മപദ്ധതിയുടെ ഭാഗമായി നടത്തുന്ന ജനകിയ ക്യാമ്പയിൻ്റെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നഗരസഭാതല നിർവ്വഹണ സമിതി രൂപികരണ യോഗം നടത്തി. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന യോഗം മേയർ ശ്രീ. മുസ്ലീഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി മേയർ. അഡ്വ. ഇന്ദിര പി അധ്യക്ഷത വഹിച്ചു. മേയർ മുസ്ലീഹ് മഠത്തില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ് മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീലത വി കെ, നഗരാസൂശ്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹിന മോയ്തീന്, വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂര് സംസാരിച്ചു.