കണ്ണൂർ റവന്യൂ ജില്ലാ ടി ടി ഐ കലോത്സവം മയ്യിൽ ഐ ടി ഐ യിൽ ശനിയാഴ്ച ഉൽഘാടനം ചെയ്യുമെന്ന് സംഘാടക സമിതി
കണ്ണൂർ : കണ്ണൂർ റവന്യൂ ജില്ലാ ടി ടി ഐ കലോത്സവം മയ്യിൽ ഐ ടി ഐ യിൽ ശനിയാഴ്ച രാവിലെ 9.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറായ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർ ബാബു മഹേശ്വരി പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 4 ഗവണ്മെന്റ് ഐ ടി ഐ കളും 6 സ്വാശ്രയ ഐടിഐ കളും 1 എയ്ഡഡ് ഐ ടി ഐ യിൽനിന്നുമായി 200 ഓളം അദ്ധ്യാപക- വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്റ്റേജിതര മത്സരങ്ങൾ ആഗസ്ത് 16 ന് പൂർത്തിയാക്കീട്ടുണ്ട്. കൂടാതെ അദ്ധ്യാപക കലോത്സവത്തിന്റെ ഭാഗമായി അദ്ധ്യാപകർക്കായി വിവിധ മത്സരക്കു നടക്കും. സമാപന സമ്മേളനവും സമ്മാനദാനവും വൈകുന്നേരം 3-30 ന്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ വിവി പ്രേമരാജൻ,എ കെ ഹരീഷ് കുമാർ, മനോജ് മണ്ണേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.