റിഥം 26 KGNA സംസ്ഥാന കലോൽസവം തളിപ്പറമ്പിൽ സമാപിച്ചു
തളിപ്പറമ്പ : KGNA സംസ്ഥാന കലോത്സവത്തിന് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. KGNA സംസ്ഥാന പ്രസിഡൻ്റ് ഷൈനി ആൻ്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ കലോത്സവം സംഘാടക സമിതി ചെയർമാൻ കെ സന്തോഷ് സ്വാഗതം പറഞ്ഞു, പി കെ ശ്യാമള ടീച്ചർ ആശംസ അറിയിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു തുടർന്ന് തളിപ്പറമ്പ തൃത്താഞ്ജലി കലാക്ഷേത്രം ഒരുക്കിയ വർണ്ണാഭമായ സ്റ്റേജ് ഓപ്പണിങ്ങോടു കൂടി കലോൽസവ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജില്ലാ കലോൽസവങ്ങളിൽ നിന്ന് തിരഞ്ഞെടു ത്ത 356 കലാ പ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുത്തത് 6 വേദികളിലായി 29 ഇനങ്ങളിലാണ് മൽസരം നടന്നത്. വൈകുന്നേരം നടന്ന സമാപന യോഗം സംഗീത രത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.93 പോയിൻ്റുമായി കണ്ണൂർ കലാകിരീടം കരസ്ഥമാക്കി 69 പോയിൻ്റുമായി കോഴിക്കോട് ഫസ്റ്റ് റണ്ണർ അപ്പ് ആയും, 31 പെയിൻ്റോടെ ത്രിശൂർ സെക്കൻ്റ് റണ്ണർ അപ്പ് ആയും തിരഞ്ഞെടുത്തു. 27 പോയിൻ്റുമായി മലപ്പുറം 40 സ്ഥാനവും കരസ്ഥമാക്കി കെ.ഇ സ്മിതയെ സർഗ്ഗ പ്രതിഭയായും (കണ്ണൂർ), അഭീന പുഷ്പോധരൻ (കോഴിക്കോട്), മിലാൻ്റ (എറണാകുള്ളം) എന്നിവരെ കലാപ്രതിഭയായും തിരഞ്ഞെടുത്തു സംഘാടക സമിതി ജനറൽ കൺവീനർ ടി.ടി ഖമറു സമാൻ നന്ദി പ്രകാശിപ്പിച്ചതോടെ 2026 കലോൽസവത്തിന് പരിസമാപ്തി കുറിച്ചു