പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളിയത് നീക്കം ചെയ്തു
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളിയത് നീക്കം ചെയ്തു. സ്ഥലത്ത് മാലിന്യം തള്ളുന്നത് വ്യാപകമാണെന്ന സീൽ വാർത്തയെ തുടർന്നാണ് നടപടി. നിരവധിപേർ ആശ്രയിച്ചിരുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യം തള്ളുന്നത് പതിവ് സംഭവമായിരുന്നു. സ്റ്റേഷനോട് ചേർന്നുള്ള ഏക്കർ കണക്കിന് സ്ഥലം നിലവിൽ കാടുപിടിച്ച് സാമൂഹ്യ വിരുദ്ധരുടെ താവളം ആയിരുന്നു. ആളൊഴിഞ്ഞ ഈ സ്ഥലങ്ങളിലും ഇവിടുത്തെ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളുടെ മറവിലും പ്ലാസ്റ്റിക് മാലിന്യമടക്കം തള്ളിയിരിക്കുന്നത് സംബന്ധിച്ച് സീൽ ടി വി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.ഇതിനെ തുടർന്നാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സുമിലിന്റെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തത്.