ഇൽദോ ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടി
കണ്ണൂർ : ആഗസ്ത് 31 ന് ചെന്നൈയിൽ നടക്കുന്ന ഓൾ ഇന്ത്യ ഇൽദോ ഫെഡറേഷൻ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് സി കെ സിദ്ധാർത്ഥൻ മത്സര രംഗത്തിറങ്ങും. ഇന്ത്യയിലെ പ്രമുഖ ഇൽദോ പ്രചാരകനും, അദ്ധ്യാപകനുമായ ഡോ : വേണുഗോപാ ൽ കൈപ്രത്താണ് പരിശീലകൻ പയ്യന്നൂർ റാങ് ദി വ്യൂ മാസ്റ്റേഴ്സ് തൈക്കോണ്ടോ അക്കാദമിയിൽ നിന്നാണ് പരിശീലനം നേടിയത്. പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയാണ്. നിലവിൽ കാങ്കോൽ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്നു.