തലശ്ശേരി മുസ്ലിം ജമാഅത് യു എ ഇ ചാപ്റ്റർ തലശ്ശേരി സാന്ത്വനത്തിന് നൽകിയ ആംബുലൻസ് സമർപ്പണം നടത്തി
കണ്ണൂർ : രോഗികളുടെ മനക്കരുത്ത് നഷ്ടപ്പെടുത്തുന്ന പ്രവണതകൾ മാറ്റി മനോവീര്യം വർദ്ധിപ്പിക്കുന്ന രൂപത്തിൽ അവർക്ക് സാന്ത്വനം പകരണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സിക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി ഉത്ബോധിപ്പിച്ചു. അന്ധ വിശ്വാസങ്ങളിൽ കുടുങ്ങി രോഗികളെ ആതുരാലയങ്ങളിൽ എത്തിക്കാതെ സ്വയം ചികിത്സ നടത്തി ജീവഹാനി വരുത്തുന്ന രൂപത്തിലുള്ള പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലശ്ശേരി മുസ്ലിം ജമാഅത് യു എ ഇ ചാപ്റ്റർ തലശ്ശേരി സാന്ത്വനത്തിന് നൽകിയ ആംബുലൻസ് സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ പ്രഫ.യു.സി അബ്ദുൽ മജീദ് ആധ്യക്ഷത വഹിച്ചു. എസ് വെെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മെരുവമ്പായി ആമുഖഭാഷണം നടത്തി.തലശ്ശേരി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സമിതി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി സി അബ്ദുൽ കിലാബ്, കൗൺസിലർ സി ഒ ടി ഷബീർ, സി എച്ച് സെന്റർ കോർഡിനേറ്റർ സിറാജ്, കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സികട്ടറി ഹനീഫ് പാനൂർ, എസ് വെെ എസ് ജില്ല സിക്രട്ടറി നവാസ് കൂരാറ, സി കെ പി അബ്ദുറഹിമാൻ കേയി, സി കെ പി മമ്മു, തലശ്ശേരി മുസ്ലിം ജമാഅത്ത് ഗൾഫ് ചാപ്റ്റര്‍ പ്രതിനിധികളായ ബാസിത്ത് മൂസ, നൗഷാദ് പരിമഠം, നാസിം പുന്നോൽ തുടങ്ങിയവർ സംസാരിച്ചു. യൂനുസ് വേറ്റുമ്മൽ സ്വാഗതവും നൗഷാദ് ധർമടം നന്ദിയും പറഞ്ഞു