കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, നാലാം വാർഡ് മാലിന്യ മുക്ത വാർഡ് പ്രഖ്യാപനം നിർവഹിച്ചു
കണ്ണൂർ : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, നാലാം വാർഡ് മാലിന്യ മുക്ത വാർഡ് പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ടി. ടി ബാലകൃഷ്ണൻ നിർവഹിച്ചു. കല്ല്യാശ്ശേരി സെൻട്രൽ വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ. മോഹനൻ, വി. വി. ഗോവിന്ദൻ, സി. പി. വനജ, പി മനോഹരൻ കെ. സജിനി. സുധർമ്മ എന്നിവർ സംസാരിച്ചു