കുട്ടികളിൽ ശുചിത്വ സംസ്കാര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു
കണ്ണൂർ : കുട്ടികളിൽ ശുചിത്വ സംസ്കാര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ശുചിത്വമിഷൻ – ആന്തൂർ നഗരസഭ സംയുക്തമായി പറശ്ശിനിക്കടവ് ഹൈസ്കൂളിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ നടത്തിയ ചിത്ര രചന മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സ്കൂൾ പ്രധാന അധ്യാപകൻ പത്മനാഭൻ മാഷ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എൽന ജോസഫ്, വികസനകാര്യാ സ്ഥിരം സമിതി ചെയർമാൻ പ്രേമരാജൻ മാഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മാഷ്, നഗരസഭ സെക്രട്ടറി പി എൻ അനീഷ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചിത്വ മിഷൻ വൈ പി, ശുചിത്വ മിഷൻ ഇന്റേൺ, ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികൾ, അധ്യാപകർ കൂടാതെ 800 ഓളം വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു