കൂടാളി താറ്റ്യോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ മഹോത്സവത്തോടനുബന്ധിച്ച് കൊടിയേറ്റം നടന്നു
കണ്ണൂർ : കൂടാളി താറ്റ്യോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ മഹോത്സവത്തോട നുബന്ധിച്ച് കൊടിയേറ്റം നടന്നു. തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടും, മേൽശാന്തി കാര ഭട്ടതിരി ഇല്ലത്ത് കൃഷ്ണപ്രസാദ് ഭട്ടതിരിയും മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തായമ്പക, വിശേഷ വാദ്യങ്ങൾ, അത്താഴപൂജ, ശ്രീഭൂതബലി, ഉത്സവം (എഴുന്നള്ളത്ത് ) തിരുവാതിരക്കളി, ഗ്രൂപ്പ് ഡാൻസ് എന്നിവയും അരങ്ങേറി.