മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് മാർക്ക് കണ്ണൂരിൽ ഏകദിന നേതൃ ശില്പശാല സംഘടിപ്പിച്ചു
കണ്ണൂർ : മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി മണ്ഡലം പ്രസിഡണ്ട് മാർക്ക് കണ്ണൂരിൽ ഏകദിന നേതൃ ശില്പശാല സംഘടിപ്പിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് സംഘടനാ സംവിധാനത്തെ സജ്ജമാക്കു ന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡൻറ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് നിർവഹിച്ചു. അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ ശില്പശാലയിൽ ക്ലാസ് എടുത്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് നേതാക്കളായ ടിസി പ്രിയ, പി.കെ ശ്യാമള , കെ സിന്ധു, ഉഷ അരവിന്ദ്, കെ എൻ പുഷ്പലത, എ ഷർമിള, എം പി ലത തുടങ്ങിയവർ സംസാരിച്ചു.