തലശേരിയിലെ സമാന്തര കോളജ് മഹാത്മയുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപകസംഗമം അവിസ്മരണീയമായി
കണ്ണൂർ : അപൂർവ്വ ചരിത്രസംഗമത്തിന് തലശേരി സാക്ഷ്യം വഹിച്ചു. ആയിരങ്ങൾ ക്ക് സർവകലാശാല പഠനം സാധ്യമാക്കിയ തലശേരിയിലെ സമാന്തര കോളജ് മഹാത്മയുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപകസംഗമം അവിസ്മരണീയമായി. മഹാത്മാ കോളേജ് പൂർവ്വ അധ്യാപക വിദ്യാർത്ഥി മഹാത്മ കുടുംബ മഹാസംഗമം തലശ്ശേരി ടൗൺ ഹാൾ ഓഡിറ്റോറിയത്തിൽ എഴുത്തുകാരി ഡോ ആർ രാജശ്രീ ഉദ്ഘാടനം ചെയ്തു ഡോ ജോസ് സെബാസ്റ്റിയൻ അധ്യക്ഷനായി. എം പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എം പി രാധാകൃഷ്ണന്റെ പ്രണയം ജീവിതം മരണം പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹത്തിനെ ആദരിക്കലും ഡോ ആർ രാജശ്രീ നിർവഹിച്ചു. പ്രശസ്ത ശില്പി വത്സൻ കൂർമ്മ കൊല്ലേരിയെയും ചിത്രകാരൻ സെൽവൻ മേലൂരിനെയും മഹാത്മ കുടുംബ സംഗമത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത കെ വി അജയകുമാറിനെയും ചടങ്ങിൽ ആദരിച്ചു.സി എച്ച് മോഹനൻ,ഡോ എം രാമചന്ദ്രൻ,ഡോ പ്രൊഫസർ ആർ വി എം ദിവാകരൻ,ഡോ കെ ജെ അജയകുമാർ, ഡോ സുഹാസിനി,കെ ബാലകൃഷ്ണൻ, ശ്യാമള വത്സലൻ, വി മുകുന്ദൻ, രാജേന്ദ്രൻ തായാട്ട്, അംബുജം കടമ്പുർ,പി മനോഹരൻ, പി വി രമേശൻ, യു പി പ്രകാശ്, മുകേഷ്, എൻ ആർ അജയകുമാർ, പി സി എച് ശശിധരൻ എന്നിവർ സംസാരിച്ചു അഡ്വ രവീന്ദ്രൻ കണ്ടോത്ത് സ്വാഗതവും കെ സി ടി പി വീണ നന്ദിയും പറഞ്ഞു.