കണ്ണൂർ താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ : താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്ദുൾ ഇസ്ലാം, ഇനാമുൾ ഹുസ്സൻ എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. എസ് ഐ മാരായ പി പി ഷമീൽ, വിനോദ്, അനുരൂപ് സ്ക്വാഡ് അംഗങ്ങളായ ഷൈജു, സി പി നാസർ, ഷാജി, സമീർ, സനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.