പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം ഡോ. കെ. കെ. ലതീഷ് കുമാറിന് സമർപ്പിച്ചു
തളിപ്പറമ്പ : സാന്ത്വന പരിചരണ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തി വരുന്ന വ്യക്തികൾക്ക് നൽകുന്ന ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക പുരസ്ക്കാരം ഡോ. കെ. കെ. ലതീഷ് കുമാറിന് സമർപ്പിച്ചു. കീഴാറ്റൂരിൽ നടന്ന ചടങ്ങിൽ ജില്ലാ ജഡ്ജിയും കേരള തദ്ദേശ സ്വയംഭരണ ട്രിബ്യൂണലുമായ കെ. സോമനാണ് പുരസ്ക്കാരം സമ്മാനിച്ചത്. കെ.ബിജുമോൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് പൂക്കോത്ത് പുരസ്കാര ജേതാവി നെ പരിചയപ്പെടുത്തി. പുരസ്കാര തുകയായ പതിനായിരത്തി ഒന്ന് രൂപ ബാവുക്കാട്ട് ഗോവിന്ദൻ പുരസ്കാര ജേതാവിന് കൈമാറി. ഐ.ആർ.പി.സി, സഞ്ജീവനി പാലിയേറ്റീവ്, ജയ്ഹിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽ വെച്ചു നൽകി. തളിപ്പറമ്പ നഗരസഭ കൗൺസിലർ മാരായ ഒ.സുഭാഗ്യം, പി.വത്സല, പി.സി വിജയ രാജൻ, ടി.വി. വിനോദ്, വി.രാഘവൻ, പി. ബാലകൃഷ്ണൻ, കെ.വി. മഹേഷ്. പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. കെ. കെ. ലതീഷ് കുമാർ മറുപടി പ്രസംഗം നടത്തി. എം.ജി മഞ്ജുനാഥ് സ്വാഗതവും ബാവുക്കാട്ട് രമേശൻ നന്ദിയും പറഞ്ഞു.