തൃശൂർ നഗരത്തിൽ എടിഎം തകർത്ത് മോഷണശ്രമം; അലാറം അടിച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു
തൃശൂർ : തൃശൂർ നഗരത്തിൽ എടിഎം തകർത്ത് മോഷണശ്രമം. പൂങ്കുന്നം റെയിൽവേ ഗേറ്റിന് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം ആണ് തകർക്കാൻ ശ്രമിച്ചത്. പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. എടിഎമ്മിന്റെ വാതിൽ തുറന്ന് അകത്തു കടന്ന മോഷ്ടാവ് എടിഎം മെഷീൻ തകർക്കാൻ ശ്രമിക്കുകയായിരുന്നു. അലാറം അടിച്ചതോടെ ഇയാൾ രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തിൽ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനാ യുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രദേശത്തെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. ഒരാളാണ് മോഷണശ്രമത്തിനു പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ വർഷം തൃശൂരിലെ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽനിന്നും 69.41 ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു. അന്ന് പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയും ചെയ്തു.