സർവ്വോദയ മണ്ഡലം ജെ പി ജയന്തി ആചരിച്ചു
പയ്യന്നൂർ : സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ഗ്രന്ഥാലയത്തിൽ ജെ പി ജയന്തി ദിനാചരണ സമ്മേളനം നടത്തി. പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സോഷ്യലിസ്റ്റ് വിജയരാഘവൻ ചേലിയ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയെ ജനാധിപത്യ വൽക്കരിച്ചത് ഗാന്ധിജി ആണെന്നും മാനവികതയിൽ ഊന്നിയുള്ള അഹിംസ പ്രവർത്തനങ്ങളിലൂടെയാണ് ഗാന്ധിജി അത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കെ.രാജീവ് കുമാർ അന്നൂർ ജെ പി അനുസ്മരണ പ്രഭാഷണം നടത്തി. സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് ടി.പി. ആർ.നാഥ് അധ്യക്ഷത വഹിച്ചു.