ചെമ്പേരി പൂപ്പറമ്പിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ
കണ്ണൂർ : ചെമ്പേരി പൂപ്പറമ്പിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. റോയിച്ചൻ ചാലിയിലാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 നാണ് മോഷണം നടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്നു റോയിച്ചൻ. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നുമാണ് കുടിയാന്മല പോലീസ് പ്രതിയെ പിടി കൂടിയത്. കേരളത്തിൽ പല പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണമുൾപ്പെടെ യുള്ള കേസുകൾ നിലവിലുണ്ട്. കടകളിലെയും, വീടുകളിലെയും, ബസുകളിലെയും, ബസ്റ്റാൻഡുകളിലെയും ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കുടിയാന്മല സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. SI ചന്ദ്രൻ, ASI സിദ്ധിഖ്, CPO സുജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.