കേരള വ്യവസായ രംഗം വൻ കുതിപ്പിലേക്ക്; ആനക്കൈ ബാലകൃഷ്ണൻ
കണ്ണൂർ : കേരള വ്യവസായ രംഗം വൻ കുതിപ്പിലേക്ക് നീങ്ങുകയാണെന്ന് കെ.സി.സി.പി.എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ പ്രസ്താവിച്ചു. ഫെബ്രുവരി 21, 22 തീയ്യതികളിൽ കൊച്ചിയിൽ വെച്ചു നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റോടുകൂടി അത് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ബേക്കൽ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാപഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച പ്രവാസി സംഗമത്തിൽ ”മാറുന്ന വ്യവസായ കേരളം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിൽ രാജ്യത്ത് ഒന്നാമത് എത്തിയത് ഈ മുന്നേറ്റത്തിന് ആക്കം കൂട്ടി . വ്യാവസായിക വിപ്ലവം 4.O സ്വീകരിക്കാൻ കേരളം സജ്ജമായിരിക്കു കയാണ്. സിംഗിൾ വിൻ്റോ ക്ലിയറൻസ്, പ്രശ്നപരിഹാര സംവിധാനം, സ്ഥാപന പരിശോധനയ്ക്ക് ഓൺലൈൻ സംവിധാനം,50 കോടി വരെയുള്ള നിക്ഷേപമുള്ള സ്ഥാപനങ്ങൾക്ക് 3 വർഷം വരെ ലൈസൻസ് ഇല്ലാതെ പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി -തുടങ്ങി വ്യവസായികളുടെ ആത്മവിശ്വാസം കൂട്ടുന്ന നിരവധി നിയമ ഭേദഗതികളാണ് സർക്കാർ പ്രാവർത്തികമാക്കിയത്. ഇതെല്ലാം തന്നെ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വ്യവസായികളുടെ കുത്തൊഴുക്കുന് കാരണമാക്കി. ഭൗതിക സാഹചര്യമൊരുക്കുന്നതിൽ കെ. എസ്.ഐ.ഡി. സി, കിൻഫ്ര, ഡി.ഐ.സി., തുടങ്ങിയ സ്ഥപനങ്ങൾ വലിയ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.