മുണ്ടേരി ശ്രീ പുതിയ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു
കണ്ണൂർ : മുണ്ടേരി ശ്രീ പുതിയ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. കോയ്യോട്ട്ചിറ ശ്രീ മുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ക്ഷേത്രസന്നിധി യിൽ സമാപിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തു. തുടർന്ന് ശ്രീ വലിയ കോയ്യോട്ടു നിന്നും തിടമ്പും തിരുവായുധം എഴുന്നള്ളത്തും, തിടമ്പ് പൂജയും, കൂടിയാട്ടവും നടന്നു. ഫെബ്രുവരി രണ്ടിന് പുലർച്ചെ വീരകാളിയമ്മ, കുളിച്ചെഴുന്ന ള്ളത്ത്, പുതിയ ഭഗവതിയുടെ തിരു പുറപ്പാട്, ഭദ്രകാളി, വൈകുന്നേരം ഇളംകോലം, രാത്രി വീരൻ തെയ്യം, ഫിബ്രുവരി മൂന്നിന് തായ്പരദേവത, വൈകുന്നേരം ഉത്സവ സമാപനം 4- ന് തിടമ്പും തിരുവായുധവും ശ്രീ വലിയ കോയ്യോട്ടേക്ക് തിരിച്ചെഴുന്നള്ളി ക്കൽ നടക്കും