എസ് എസ് എഫ് നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിഎസ് പി ഓഫീസ് മാർച്ച് നടത്തി
കണ്ണൂർ : ലഹരി, സൈബർ ക്രൈം അധികാരികളെ നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിൽ എസ് എസ് എഫ് നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിഎസ് പി ഓഫീസ് മാർച്ച് നടത്തി. കണ്ണൂർസ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച് എസ് പി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് എസ്എസ് എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് സി കെ റാഷിദ് ബുഹാരി മാർച്ച് ഉദ്ഘാടനം ചെയ്തു. ലഹരി, സൈബർ കുറ്റകൃത്യങ്ങൾ കേരളത്തിലും ക്രമാതീതമായി വർദ്ദിക്കുകയാണെന്നും വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വ്യാപനം സാമൂഹിക ക്രമം തന്നെ മാറ്റുന്നതിന് കാരണമാവുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് വിപത്തിനെതിരെ എസ് എസ് എഫ് സമരവുമായി മുന്നിട്ടിറങ്ങുന്നതെന്നും റാഷിദ് ബുഹാരി പറഞ്ഞു. അജീർ സഖാഫി അദ്ധ്യക്ഷത വഹിച്ചു .ഹനീഫ് പാനൂർ, റഷീദ് സഖാഫി മെരുവമ്പായി, ഷുഹൈബ് പി വി, സൈഫുദ്ധീൻ ടി പി, മുഹമ്മദ് സാലിം എന്നിവർസംസാരിച്ചു.