കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് ഞായറാഴ്ച ആരംഭം കുറിക്കും
കണ്ണൂർ : കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് ഞായറാഴ്ച വൈകുന്നേരം ദീപാരാധന യ്ക്ക് ശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വ ത്തിൽ നടക്കുന്ന തിരുവത്താഴത്തിന് അരിയളവോടെ ആരംഭം കുറിക്കും. 3ന് തിങ്കളാഴ്ച രാവിലെ നവകപൂജ, നവകാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി 4ന് ചൊവ്വാഴ്ച വൈകുന്നേരം കലവറ സമർപ്പണം, ക്ഷേത്രം മാതൃസമിതിയുടെ ശിവസഹസ്രനാമ പാരായണം 5ന് ബുധനാഴ്ച ചാലോട്ട്, നാറാത്ത്, കൊളച്ചേരി നെയ്യമൃത് മഠങ്ങളിൽ നിന്നും നെയ്യമൃത് എഴുന്നള്ളത്ത് വൈകുന്നേരം തായമ്പക രാത്രി 11ന് ഊട്ടുത്സവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം എന്നിവ നടക്കും. മഹോത്സവ ദിവസമായ 6ന് വ്യാഴാഴ്ച രാവിലെ പുറവൂർ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്ര മാതൃ സമിതിയുടെ ഭജനാമൃതം, ഉച്ചയ്ക്ക് പ്രസാദഊട്ട് വൈകുന്നേരം 3ന് തായമ്പക, തുടർന്ന് ശ്രീഭൂതബലി, തിടമ്പ് നൃത്തം ശ്രീധർമ്മശാസ്താ ക്ഷേത്രത്തി ലേക്ക് എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, തായമ്പക എന്നിവയും നടക്കും. തുടർന്ന് തിരു നൃത്തത്തോടെ ഉത്സവത്തിന് സമാപനമാകും. വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി ഇ.എൻ ഗോവിന്ദൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിക്കും. ഉത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.