ജവഹർലാൽ നെഹറുവിന്റെ 135-ആം ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കണ്ണൂർ : ജവഹർലാൽ നെഹറുവിന്റെ 135-ആം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സ്റ്റേഡിയം കോർണ്ണറിലെ നെഹ്റു സ്തൂപത്തിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം മുൻ എം എൽ എ പ്രൊഫ :എ ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു കണ്ണൂർ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ ബാലചന്ദ്രൻ കീഴോത്ത് മുഖ്യപ്രഭാഷണം നടത്തി ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ: ടി ഒ മോഹനൻ,വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, കെ പ്രമോദ്, എൻ പി ശ്രീധരൻ, രാജീവൻ എളയാവൂർ, അമ്യത രാമകൃഷ്ണൻ, ശ്രീജ മഠത്തിൽ, സി ടി ഗിരിജ ,അഡ്വ.റഷീദ് കവ്വായി, എം സി അതുൽ, കെ സി ഗണേശൻ, ടി ജയകൃഷ്ണൻ, അജിത് മാട്ടൂൽ, രജിത്ത് നാറാത്ത്, എം പി വേലായുധൻ, നൗഷാദ് ബ്ലാത്തൂർ, ഫർഹാൻ മുണ്ടേരി, കല്ലിക്കോടൻ രാഗേഷ്, മുണ്ടേരി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.