ആറളം ചതിരൂരിൽ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ
കണ്ണൂർ : ആറളം ചതിരൂരിൽ കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പുലിയെ പിടികൂടുന്നതിനുള്ള നടപടി ശക്തമാക്കിയി ട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഊർജ്ജിത തിരച്ചിൽ തുടരും. വനത്തോട് ചേർന്ന് താമസിക്കുന്ന 25 കുടുംബങ്ങൾക്ക് വനത്തിനകത്തെ കുടിവെള്ള ടാങ്കിൽ നിന്ന് വെള്ളമെടുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വനത്തിന് പുറത്ത് ടാങ്ക് സ്ഥാപിച്ച് അവിടെനിന്ന് വെള്ളമെടുക്കാനുള്ള സൗകര്യമൊരുക്കു മെന്നും മന്ത്രി പറഞ്ഞു. ആറു വീതം അംഗങ്ങളുള്ള മൂന്ന് ആർ ആർ ടി സംഘങ്ങൾ തെരച്ചിൽ നടത്തുന്നുണ്ട്. ജനങ്ങൾക്ക് ആശങ്ക ദയവും കൂടാതെ ജീവിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നുംമന്ത്രി പറഞ്ഞു.