മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും പുഴക്കൽ വാസുദേവൻ അനുസ്മരണവും സംഘടിപ്പിച്ചു
കണ്ണൂർ : എൻസിപി (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും പുഴക്കൽ വാസുദേവൻ അനുസ്മരണവും സംഘടിപ്പിച്ചു. കണ്ണൂർ താണയിലെ ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ഭാഗമാണെന്ന് പറയുന്ന പലരും മഹാത്മാഗാന്ധിയുടെ മൂല്യങ്ങളെ മറന്നുകൊണ്ടാണ് ഇന്ന് മുന്നോട്ടു പോകുന്ന തെന്ന് മന്ത്രി പറഞ്ഞു. എൻസിപി ജില്ലാ പ്രസിഡണ്ട് കെ സുരേശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എംപി മുരളി, വി.വി. കുഞ്ഞികൃഷ്ണൻ, പി കുഞ്ഞിക്കണ്ണൻ, പ്രശാന്ത് മുരിക്കോളി, പി.ടി. സുരേഷ് ബാബു, കെ മുകുന്ദൻ, പി കെ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു