വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് നടക്കുന്നതെന്ന് കെ.കെ.രാഗേഷ്
മുണ്ടേരി : വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത് 4000 വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ നേരിട്ട സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ മികവുറ്റതാക്കാൻ കഴിഞ്ഞുവെന്ന് മുദ്രാ ചെയർമാനും മുൻ രാജാജ്യസഭാ എം.പി.യുമായ കെ.കെ.രാഗേഷ് മുദ്ര എൻ്റെ വിദ്യാലയം പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, മാനേജ്മെൻ്റും സംയുക്തമായി മുണ്ടേരി സെൻട്രൽ യു.പി. സ്കൂളിന് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.
മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസി: എ.അനിഷ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റ 65 ലക്ഷം രൂപയും മാനേജ്മെൻ്റ് വിഹിതവും ചേർത്ത് മൂന്ന് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. മുദ്ര വിദ്യാഭ്യാസ സമിതി ജന: കൺവീനർ പി.പി. ബാബു മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി പി.കെ. പ്രമീള, മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസി:എ. പങ്കജാക്ഷൻ, പഞ്ചായത്ത് മെമ്പർമാരായ സി.ലത, വി.വി. മുംതാസ്, സി.പി.ജിഷ , മാനേജർ കെ. സദാനന്തൻ നമ്പ്യാർ, കണ്ണൂർ നോർത്ത് എ.ഇ.ഒ -ഒ.സി. പ്രസന്നകുമാരി, വി.സി. നാരായണൻ മാസ്റ്റർ, പി.കെ. അബ്ദുൾസലാം, രാജൻ വിടുംമ്പിൽ, പി.ടി.എ. പ്രസി:സുധീഷ് മുണ്ടേരി, കെ.കെ.ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.